2015, മേയ് 1, വെള്ളിയാഴ്‌ച

ശ്രീ അന്നപൂർണേശ്വേരി ക്ഷേത്രം ചെറുകുന്ന്


ശ്രീ അന്നപൂർണേശ്വേരി ക്ഷേത്രം ചെറുകുന്ന് 

കണ്ണൂരിൽ നിന്ന് 1 8 കിമി വടക്ക് പടിഞ്ഞാറ് തെക്കുംബാട് റോഡിൽ ക തിരുവെക്കും തറ ജംഗ്ഷൻ കണ്ണൂര് പഴയങ്ങാടി റൂട്ടിൽ തറ ഇവിടെ നിന്ന് 500 മീ 


ചെറുകുന്ന് തറയിലെ പ്രവേശന കവാടം 

ക്ഷേത്രത്തിനു 1500 കൊല്ലം പഴക്കം പറയപ്പെടുന്നു 
ഉൽസവസമയത്തെ വട്ടപ്പന്തൽ 
മുഖ്യ ശ്രീകോവിലിൽ ശ്രീകൃഷ്ണനും വലതു ഭാഗത്ത് അന്നപൂർണേശ്വേരിയും  
സമീപത്തായി വലിയ ഒരു ചിറയുണ്ട്
പരശുരാമൻപ്രതിഷ്ഠ നടത്തിയ ക്ഷേത്രം  എന്ന് വിശ്വാസം 
ഐതിഹ്യം 1 കാശിയിലെ അന്നപൂർണേശ്വേരി 3 തോഴി മാരോടൊപ്പം കപ്പലിൽ വന്നു. കരക്കിറങ്ങിയപ്പോൾ കപ്പൽ മുങ്ങിപ്പോയി .ദേവി വടക്കോട്ട്‌ നടന്നു മാത്തത്തിൽ അറക്കൽ എന്ന സ്ഥലത്ത് നിലയുറപ്പിച്ചു .അവിടെ നിന്ന് തൊട്ട ടുത്തുള്ള കൃഷണ ക്ഷേത്രത്തിലേക്ക് പോയി 

അവിടെയുള്ള അഗ്ര ശാലയിൽ വസിപ്പായി .അവിടെ വന്നവർക്കെല്ലാം ഭക്ഷണം നല്കി.
അഗ്രശാല 







തളിപ്പറബത്തപ്പൻ ഇവിടെ വന്നു കുറച്ചു സമയം ചെലവഴിച്ചു. അന്നപൂർണേശ്വേരിയുടെ തോഴിമാരായി വന്നവരുടെ  പിൻ ഗാമികൾ എന്ന് അവകാശപ്പെടുന്ന 3 നായർകുടുംബങ്ങൾ ഇവിടെയുണ്ട് തളിപ്പറമ്പ് അപ്പൻ ദിവസവും രാത്രി ഇവിടെ വരാറുണ്ടെന്ന സങ്കല്പത്തിൽ രാജരാജേശ്വരന് ചെയ്യേണ്ട വഴിപാടുകൾ ഇവിടെ അത്താഴ പൂജക്ക്‌ ശേഷം ചെയ്‌താൽ മതി. കേരള മാഹാൽമ്യത്തിൽ മൂഷിക രാജാവായ വളഭൻ നിർമ്മിച്ചു എന്ന് പറയുന്നു രാജാവിന് സ്വപ്നത്തിൽ കണ്ണാടി മാതൃകയിൽ ഉള്ള വിഗ്രഹം വേണമെന്ന് ദർശനം ഉണ്ടായിയെങ്കിലും പഞ്ച ലോഹ വിഗ്രഹം പ്രതിഷ്ടിക്കാൻ തീരുമാനിചു 

3 തവണ വിഗ്രഹം ഉണ്ടാക്കിയെങ്കിലും എല്ലാം കറുത്ത് പോയി. രാജാവിന് കഠിന ദുഃഖം ഉണ്ടായി സ്വപ്നത്തിൽ താൻ മഹാകാളേശ്വരി  ആയതിനാലാണ് വിഗ്രഹങ്ങൾ കറത്തതെന്നു അരുളപ്പാട് ഉണ്ടായി.ചതുർ ബാഹുവായ മഹാവിഷ്ണുവാണ് ഗോപുരത്തിന് മുഖമായ പ്രതിഷ്ഠ. ദേവിയുടെ പ്രതിഷ്ടയുടെ ചുറ്റമ്പലത്തിൽ ഭക്തർക്ക്‌പ്രവേശനമില്ല .കൃഷ്ണന്റെ സഹോദരിയായ മഹാമായയാണ് ദേവി എന്നൊരു വിശ്വാസം കൂടെയുണ്ട് .വില്വമംഗലം സ്വാമിയാർ വന്നപ്പോൾ ദേവി നേരിട്ട്‌ ഭക്ഷണം നല്കിയെന്നും മറ്റൊരു വിശ്വാസം കൂടിയുണ്ട് 



.വരുമാനം കുറഞ്ഞപ്പോൾ ചിറക്കൽ കോവിലകം HR &CE വകുപ്പിന് നല്കി ശ്രീകൃഷ്ണ വിഗ്രഹത്തിനാണ് പഴക്കം കൂടുതൽ കൃഷ്ണ ക്ഷേത്രത്തിന്റെ ചുറ്റബലത്തിന്റെ  വടക്കെ മതിൽഭഗവതിയുടെ ചുറ്റംബല ത്തിന്റെ തെക്കേ മതിലാണ് .1887 ൽ പുനർനിർമ്മിക്കപ്പെട്ടു .കൃഷ്ണ വിഗ്രഹം കണ്ണപുരം ഗ്രാമത്തിലും ,ദേവി യുടേത് ചെറുകുന്ന് ഗ്രാമത്തിലുമാണ് 
പാട്ടൂട്ടിന്റെ മച്ചിലുള്ള ദശാവതാരം ,സപ്ത മാത്രകൾ ,നവഗ്രഹങ്ങൾ ,അഷ്ടലക്ഷ്മി ,ഗജേന്ദ്ര മോക്ഷം ,ദാരിക വധം, മഹിഷാസുര വധം തൂണുകളിലെ വ്യാളികൾ ചുമർ  ചിത്രങ്ങൾ മാടായിക്കാവിലെ ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്. ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ചുറ്റബലത്തിന്റെ ചുമരിൽ അനന്തശയനം, ഓവിന്റെ  താഴെ ഭൂതം
 അഗ്രശാലയുടെ  കിഴക്കേ ചുമരിലുള്ള ലിഖിതം
 ദർശന സമയം 5 AM -13 PM  
5 pm  - 8. 30 pm 
വഴിപാടുകൾ അന്നദാനം, വലിയ വട്ടളം  പായസം,നിറമാല 
ഉത്സവം 
മേട സംക്രമം തൊട്ട് 7 ദിവസം  മിഥുനത്തിലെ അവിട്ടം 
അന്നപൂർണേശ്വേരിക്ക് 

അഷ്ടമി രോഹിണി ശ്രീകൃഷ്ണന്  
പാട്ടൂട്ടിന്റെ മച്ചിലുള്ളഒരു ചിത്രം 

തന്ത്രിമാർ  കാട്ടുമാടം ഇല്ലത്ത് നിന്ന്പെരുമ്പടപ്പ് (മൂത്തേടം )
വളാഞ്ചേരി (ഇളയേടം )മേൽശാന്തിമാർ മംഗലത്ത് ,പട്ടേരി ഇല്ലങ്ങളിൽ നിന്ന് 
ഉത്സവചിത്രങ്ങൾ 3 (COURTESY  FACEBOOK) 

തന്ത്രിമാർ  കാട്ടുമാടം ഇല്ലത്ത് നിന്ന്പെരുമ്പടപ്പ് (മൂത്തേടം )
വളാഞ്ചേരി (ഇളയേടം )മേൽശാന്തിമാർ മംഗലത്ത് ,പട്ടേരി ഇല്ലങ്ങളിൽ നിന്ന് 
ഉത്സവചിത്രങ്ങൾ 3 (COURTESY  FACEBOOK) 

COURTESY  FACEBOOK

COURTESY  FACEBOOK

ശ്രീ കുന്നിൻ മതിലകം ശിവ ക്ഷേത്രം

ശ്രീ കുന്നിൻ  മതിലകം ശിവ ക്ഷേത്രം 
കണ്ണൂരിൽ നിന്ന് 2 0 കിമി വടക്ക് ചെറുകുന്ന് റയിൽവേ ഗേറ്റ് ഇവിടെ നിന്ന് 200 മീ വടക്ക് 
114 പടികൾ കയറണം  മുകളിൽ  എത്താൻ 




ചെറുകുന്ന് അന്നപൂർണേശ്വരീ   ക്ഷേത്രത്തെക്കാൾ പഴക്കം



പ്രതിഷ്ഠ ശിവൻ ക്കമുള്ളത് 

ദർശന  സമയം  7  - 10 am 

മകരം 7 പ്രതിഷ്ടാ ദിനം 

ഉത്സവം മാർച്ച്‌ 5,6,7 

കുന്നിൻ മുകളിൽ  ഒരു ഗുഹയും ഒരിക്കലും വറ്റാത്ത ഒരു നീരുറവയും കൂടിയുണ്ട് 


ഗുഹാമുഖം 

ഗുഹക്കുള്ളിലെ ചിത്രപ്പണികൾ ഉള്ള  പാറക്കൽ 
വന ശാസ്താവിനു മേൽക്കൂര കാണുന്നത് വിചിത്രമായി തോന്നുന്നു 
ചുറ്റും നല്ല ഒരു കാട്  ഉണ്ടായിരുന്നു 


ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ കുന്നിൻ  മതിലകം ശിവ ക്ഷേത്രം ചെറുകുന്ന് 

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

തെക്കെടം ദേവസ്ഥാനം ചെറുകുന്ന്

തെക്കെടം ദേവസ്ഥാനം ചെറുകുന്ന്  
ചെറുകുന്ന് തറയിൽ നിന്ന് അമ്മയുടെ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക്